പുരോഗമന കലാസാഹിത്യ സംഘം ബാംഗ്ലൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘റേഷൻ കാർഡിൻ്റെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. പ്രശസ്ത ചെറുകഥാകൃത്ത് എൻ.എസ്.മാധവൻ്റെ ‘മുംബൈ’ എന്ന കഥയെ വിലയിരുത്തി ഡോ. കെ.എസ്.രവികുമാർ എഴുതിയ ലേഖനമാണ് സംവാദത്തിന് ആധാരം.
സെപ്റ്റംബർ 26ന് ശനിയാഴ്ച രാത്രി 7 മുതൽ 9 വരെ ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലാണ് പരിപാടി. പ്രശസ്ത നിരൂപകനും മുൻ പ്രോ വൈസ് ചാൻസലറുമായ ഡോ. കെ.എസ്.രവികുമാർ സംവാദത്തിൽ പങ്കെടുക്കും. തുടർന്ന് ‘മുംബൈ’ കഥാവായനയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9008273313.