ദൂരവാണിനഗർ കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22 മുതൽ 25 വരെ വിജിനപുര ജൂബിലി സ്കൂളിലും, എൻ ആർ ലേ ഔട്ടിലെ ജൂബിലി സി ബി എസ് ഇ സ്കൂളിലും പതിവിലും ഗംഭീരമായി നാലു ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ഓണച്ചന്ത നടത്തും. ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 19, 20 തിയ്യതികളിൽ സമുചിതമായി ആഘോഷിക്കും. സെപ്റ്റംബർ 19ന് വിജിനപുര ജൂബിലി സ്കൂളിൽ നടക്കുന്ന സാഹിത്യ സംവാദത്തിൽ മലയാള സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
പതിവു പോലെ എൻ ആർ ഐ ലേ ഔട്ടിലെ ജൂബിലി സി ബി എസ് ഇ സ്കൂളിലായിരിക്കും സെപ്തബർ 20ന് ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടി നടക്കുക. വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും, പഠിപ്പിൽ മികവു പുലർത്തിയവർക്കും, കലാ മത്സരങ്ങളിൽ വിജയിച്ചവർക്കും സമ്മാന വിതരണവും ഉണ്ടാവും. പൊതുസമ്മേളത്തിൽ പ്രമുഖർ പങ്കെടുക്കും.
പ്രശസ്ത പിന്നണി ഗായകനായ ലിബിൻ സ്കറിയ, ഗാന രംഗത്തെ വിസ്മയമായ ആര്യ ദയാൽ എന്നിവരുടെ നേതൃത്വത്തിൽ കാലിക്കറ്റ് റെഡ് ഐഡിയാസ് അവതരിപ്പിക്കുന്ന ഗാനമേള ഓണാഘോഷത്തിനും മാറ്റുകൂട്ടും. ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന വിവിധ കലാ കായിക മത്സരങ്ങൾ ജൂലായ് 18ന് ആരംഭിച്ച് ആഗസ്റ്റ് 23ന് സമാപിക്കും. ഓണാഘോഷത്തിൻ്റെ ഭാഗമായി അഖിലേന്ത്യാ കഥ – കവിത മത്സരം ഉണ്ടായിരിക്കും.