കേരളസമാജം ദൂരവാണിനഗർ (രജി.) സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഓഗസ്റ്റ് 23ന് നടക്കും. രാവിലെ 9 മണി മുതൽ എൻ.ആർ.ഐ. ലേഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 19, 20 തീയതികളിൽ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് മുന്നോടിയായി വിവിധ സംഗീത, നൃത്ത, സാഹിത്യ, കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചുവരികയാണ്. ഇതിൻ്റെ ഭാഗമായാണ് പൂക്കള മത്സരം നടത്തുന്നത്.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓഗസ്റ്റ് 20നകം രജിസ്റ്റർ ചെയ്യണം. ഒന്നാം സമ്മാനം നേടുന്നവർക്ക് 10,000 രൂപയും, രണ്ടാം സമ്മാനത്തിന് 7,500 രൂപയും, മൂന്നാം സമ്മാനത്തിന് 5,000 രൂപയും ക്യാഷ് പ്രൈസായി ലഭിക്കും.
മത്സരത്തിൻ്റെ നിബന്ധനകളും മറ്റ് വിവരങ്ങളും അറിയാൻ യുവജനവിഭാഗം ചെയർമാനുമായി (9449140594) ബന്ധപ്പെടാം. സെപ്റ്റംബർ 20ന് നടക്കുന്ന ഓണാഘോഷ ഗ്രാൻഡ് ഫിനാലെ വേദിയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.