കേരള സമാജം (R) കർണാടകയുടെ നേതൃത്വത്തിൽ വിഷുക്കണിക്കായി ആവശ്യമായ വിഭവങ്ങൾ സമാഹരിച്ച് അംഗങ്ങളുടെ വീടുകളിലെത്തിച്ചു വിതരണം ചെയ്തു.

ദേവനഹള്ളി, ഡൊഡ്ബാളാപുര എന്നിവിടങ്ങളിൽ നിന്ന് കൊന്നപ്പൂക്കൾ ശേഖരിച്ചതിനൊപ്പം, ചക്ക, മാങ്ങ, പറങ്കിമാങ്ങപ്പഴം എന്നിവയും വിഭവങ്ങളിൽ ഉൾപ്പെടുത്തി.

സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള, വൈസ് പ്രസിഡണ്ട് ആർ. കെ. കുറുപ്പ്, സെക്രട്ടറി ശ്രീകുമാർ അസിസ്റ്റന്റ് സെക്രട്ടറി യോഗേഷ് നായർ, ഇന്ദു, ജോയിന്റ് സെക്രട്ടറി കെ നടരാജൻ, അസിസ്റ്റന്റ് സെക്രട്ടറി ശ്യാം കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Posts