തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ അംഗങ്ങളെ സഹായിക്കുന്നതിനായി കേരള സമാജം ബെംഗളൂരു, മാഗഡി റോഡ് സോൺ എസ്ഐആർ രജിസ്ട്രേഷൻ സഹായ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 10 മുതൽ സുങ്കത്കട്ടെയിലെ കേരള സമാജം സോണൽ ഓഫീസിലാണ് ക്യാമ്പ് നടക്കുക.
വോട്ടർ പട്ടിക പരിശോധിക്കുകയും പുതുക്കുകയും ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക നടപടിക്രമമാണ് സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR). യോഗ്യരായ എല്ലാ പൗരന്മാരും വോട്ടർ പട്ടികയിൽ കൃത്യമായി ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കുകയും തിരഞ്ഞെടുപ്പ് രേഖകൾ കാലികമാക്കി നിലനിർത്തുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ്, വോട്ടർ ഐഡി (EPIC) ലഭ്യമെങ്കിൽ, വിലാസം തെളിയിക്കുന്ന രേഖ, ജനനത്തീയതി തെളിയിക്കുന്ന രേഖ, പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതണമെന്ന് സംഘാടകർ അറിയിച്ചു.
സ്വന്തമായി എസ്ഐആർ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയുന്ന അംഗങ്ങൾ അതിന് മുൻഗണന നൽകണമെന്നും, സഹായം ആവശ്യമുള്ളവർ പ്രമോദ് (78294 12888) എന്ന നമ്പറിൽ വാട്ട്സ്ആപ്പ് വഴി മുൻകൂട്ടി സമയം ബുക്ക് ചെയ്യണമെന്നും കേരള സമാജം (ആർ) മാഗഡി റോഡ് സോൺ ഭാരവാഹികൾ അറിയിച്ചു.