യുഡിഎഫ് കർണാടകയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ജിയോയിൽവെച്ച് നടന്ന യോഗത്തിൽ ജനറൽ കൺവീനർ നാസർ നീലസാന്ദ്ര അദ്ധ്യക്ഷത വഹിച്ചു.
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന് നാട്ടിൽ പോയി വോട്ട് ചെയ്ത് മടങ്ങിവരാനുള്ള സാഹചര്യം ഒരുക്കുന്നതിനായി മൂന്നു ദിവസത്തെ അവധി നൽകുമെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ നിർദ്ദേശം യുഡിഎഫിന് അനുകൂലമാകുമെന്ന് യോഗം വിലയിരുത്തി.
ഡിസംബർ 9നും 11നുമായി നടക്കുന്ന നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ എല്ലാ ജനാധിപത്യവിശ്വാസികളും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. ജെയ്സൺ ലുക്കോസ്, സിദ്ദിഖ് തങ്ങൾ, വിനു തോമസ്, സി പി രാജേഷ്, അഡ്വ.പി എം മാത്യു, മുഫ്ലിഫ് പത്തായപ്പുര എന്നിവർ സംസാരിച്ചു.