തക്വവാ ഇസ്ലാമിക് സ്റ്റഡി സെന്റർ, ബംഗളുരു ബി.ടി.എം മടിവാളയുടെ കീഴിൽ പ്രവർത്തിക്കുന്ന തഖ്വിയത്തുൽ ഇസ്ലാം മദ്രസയിലെ വിദ്യാർത്ഥികളുടെ നബിദിന കലാപരിപാടികൾ സംഘടിപ്പിച്ചു.
പരിപാടിക്ക് അബ്ദുറഹ്മാൻ അർഷദി ദുആക്ക് നേതൃത്വം നൽകി. സാദിഖ് സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് സയ്യിദ് സിദ്ദിഖ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റിയാസ് അധ്യക്ഷത വഹിച്ചു. സദർ ബാതിഷ യമാനി പ്രഭാഷണം നടത്തി. സലിം താഹിർ മിസ്ബാഹി ആശംസകൾ അറിയിച്ചു.
വേദിയിൽ സിറാജ് ഹാജി, ഇർഷാദ്, ലതീഫ്, റംഷാദ്, ഷാജൽ, ദാവൂദ്, ഷമീർ റഷീദ് എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. രക്ഷിതാക്കളും നിരവധി ദീനി സ്നേഹികളും പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പരിപാടി സഹായകമായി.