ബ്യാട്ടരായനപുര മണ്ഡലത്തിലെ മലയാളികൾക്കായി, കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈരഗൗഡയുടെയും ശ്രീമതി മീനാക്ഷി കൃഷ്ണബൈരഗൗഡയുടെയും നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ഓണാഘോഷം ഈ വർഷവും വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

സെപ്റ്റംബർ 13 ശനിയാഴ്ച ജക്കൂറിലുള്ള അമര ഹാളിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷപരിപാടിയിൽ ചെണ്ടമേളം, മഹാബലിയുടെ എഴുന്നള്ളത്ത്, പൂക്കളമത്സരം, ചിത്രരചനാ മത്സരം, നൃത്തമത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. 3 മണിക്ക് കണ്ണൂർ അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി ഓണാഘോഷത്തിൻ്റെ മുഖ്യ ആകർഷണമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9632524264, 9448019005, 8951661646.

Related Posts