വിദ്യാരണ്യപുര കൈരളി സമാജം സംഘടിപ്പിക്കുന്ന ബാഡ്‌മിന്റൺ ടൂർണമെന്റ് (വികാസ് ഷട്ടിൽ ഫെസ്റ്റ്) സെപ്റ്റംബർ 14 ഞായറാഴ്‌ച വിദ്യാരണ്യപുര ബിബിഎംപി ബാഡ്മിന്റൺ കോർട്ടിൽവച്ച് നടക്കും. സമാജം മെമ്പർമാർക്കുവേണ്ടി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പുരുഷ വനിതാ വിഭാഗം സിംഗിൾസ്, ഡബിൾസ് മത്സരങ്ങളും മിക്‌സഡ് വിഭാഗം ഡബിൾസ് മത്സരങ്ങളും നടക്കും.

സിംഗിൾസിനു 250 രൂപയും ഡബിൾസിനു 500 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. സെപ്റ്റംബർ 12 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി. കൂടുതൽ വിവരങ്ങൾക്ക് 94483 03680, 9986346734, 95394 48985 വിളിക്കുക.

Related Posts