കേരളസമാജം മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ ബെംഗളൂരു ലോട്ടഗൊല്ല ഹള്ളിയിലുള്ള ഗാന്ധി വിദ്യാലയ പ്രൈമറി സ്‌കൂളിലെ വിദ്യാർഥികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്‌തു. സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം പ്രസിഡണ്ട് സി.പി.രാധാകൃഷ്‌ണൻ യൂണിഫോം വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു.
യൂണിഫോം സംഭാവനയായി നൽകിയ കേരളസമാജം അംഗം പ്രസന്ന ആർ നായരെ സ്‌കൂൾ അധികൃതർ ചടങ്ങിൽ ആദരിച്ചു. കെ.എൻ.ഇ. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് രാജഗോപാൽ എം, സോൺ കൺവിനർ പി.ആർ. ഉണ്ണികൃഷ്‌ണൻ, സമാജം അസിസ്റ്റൻ്റ് സെക്രട്ടറി വി.എൽ. ജോസഫ്, സ്‌കൂൾ പ്രധാനാധ്യപിക സവിത, വനിതാ വിഭാഗം അധ്യക്ഷ സുധാ സുധീർ എന്നിവർ സംസാരിച്ചു.
സോൺ വൈസ് ചെയർമാൻ ശ്രീകുമാർ കുറുപ്പ്, ജോയന്‍റ് കൺവീനർമാരായ രമേശ് മേനോൻ, ബിജുപാൽ നമ്പ്യാർ, സെൻട്രൽ കമ്മിറ്റി അംഗം ഡി.പുഷ്‌പരാജ്, വനിതാ വിഭാഗം ഉപാധ്യക്ഷ ശോഭനാ പുഷ്‌പരാജ്, കമ്മിറ്റി അംഗങ്ങളായ ബിനി പോൾ, സംഗീത ശ്രീകുമാർ, വിദ്യാ ബാലകൃഷ്‌ണൻ, അംബിക പ്രദീപ് എന്നിവർ നേതൃത്വം നൽകി.