ബെംഗളൂരു നഗരത്തിൻ്റെ ഹരിതാഭ വർധന ലക്ഷ്യമിട്ട് നാളെ 15 ലക്ഷം തദ്ദേശീയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന വമ്പൻ പദ്ധതിയിൽ ബംഗളൂരു മെട്രോ സിറ്റി ക്ലബ്ബിൻ്റെ സജീവ സാന്നിദ്ധ്യം ഏറെ ശ്രദ്ധ നേടി.
ബി.എം സി സി പ്രസിഡണ്ട് അഡ്വ.ശ്രീകുമാർ, ജനറൽ സിക്രട്ടറി പി.ടി മാധവൻ, നീതു കൃഷ്ണ, സനൽദാസ്, വിപിൻ ശങ്കർ, റിഷിത് ഡി.കെ, മധുസൂതനപണിക്കർ, പി വി കെ രാമൻ, സായ് കൃഷണ, നൗഷാദ് കെ യു, സംഗീത് രാജമോഹൻ, രാഹുൽ എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കസ്റ്റംസ് & സെൻട്രൽ എക്സൈസ് ഡിപ്പാർട്ട്മെൻറ് സി.എ.ഒ ബിന്ദു മധുസൂതനപണിക്കർ പങ്കെടുത്തവർക്ക് ബി.എം സി സിയുടെ പേരിൽ നന്ദി രേഖപ്പെടുത്തി.