തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മലമുകളിൽ നിന്ന് വീണ് നവവധു മരിച്ചു. തൂത്തുക്കുടി സ്വദേശിനിയായ അനിത (24)യാണ് മരിച്ചത്.

ഭർത്താവ് സുരേഷിനൊപ്പം ക്ഷേത്രദർശനത്തിനെത്തിയ അനിത, ക്ഷേത്രപരിസരത്ത് കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെയാണ് അപകടമുണ്ടായത്. പഴത്തിനായി കൂട്ടമായി എത്തിയ കുരങ്ങുകൾ ആക്രമണ സ്വഭാവം കാണിച്ചതോടെ ഭയന്ന് ഓടിയ അനിതയ്ക്ക് മലമുകളിലെ കുത്തനെയുള്ള ഇറക്കത്തിൽ കാൽവഴുതി വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.

വിദേശത്ത് ജോലി ചെയ്യുന്ന സുരേഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹം. ക്ഷേത്ര സന്ദർശനത്തിനിടെയുണ്ടായ അപകടം കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Posts