കേരളസമാജം ബാംഗളൂർ സൗത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രൊഫഷനൽ നാടകം നടത്തുന്നു. ജൂൺ 28നു വൈകീട്ട് 5 മണിക്ക് മൈസൂർ റോഡ് യൂണിവേഴ്സിറ്റി കാമ്പസ്സിലെ ജ്ഞാനഭാരതി മെയിൻ റോഡിലുള്ള ഡോ. അംബേദ്കർ സ്കൂൾ ഓഫ് എക്കണോമിക്സ് ഹാളിലാണ് നാടകം അരങ്ങേറുക. കോഴിക്കോട് സങ്കീർത്തനയുടെ ഒട്ടേറെ അവാർഡുകൾ നേടിയ സൂപ്പർഹിറ്റ് നാടകം ‘കാലം പറക്കണ്’ എന്ന നാടകമാണ് അവതരിപ്പിക്കപ്പെടുന്നത്. പ്രദീപ് കുമാർ കാവുന്തറ രചനയും രാജീവൻ മമ്മിളി സംവിധാനവും നിർവഹിക്കുന്നു. വൈക്കം വിജയലക്ഷ്മി, കാവാലം ശ്രീകുമാർ, രമേഷ് കാവിൽ, ജോസ് സാഗർ,പ്രധി വി ആര്യ എന്നിവരാണ് പിന്നണിയിൽ.

പാവപ്പെട്ട കുടുംബങ്ങൾക്ക് ചികിൽസാ വിദ്യാഭ്യാസ ചിലവുകൾ നൽകിവരുന്ന സമാജത്തിൻ്റെ സാമൂഹ്യസേവന വിഭാഗമായ സാന്ത്വനത്തിൻ്റെ ധനശേഖരണാർത്ഥം നടത്തുന്ന ഈ നാടകത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം. 9035455410, 9448689361

Related Posts