അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നായകനാകുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. തിലക് വർമയാണ് ഉപനായകൻ. സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ സ്ഥാനത്തുണ്ട്.

അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരാണ് ടീമിലെ മറ്റ് ബാറ്റർമാർ. ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവരും ഓൾറൗണ്ടർമാരായി ടീമിലുണ്ട്. നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഹർഷിത് റാണ എന്നിവർ ടീമിലുണ്ടെങ്കിലും ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ പരമ്പരയിൽ കളിക്കാനാകൂ. വരുണ്‍ ചക്രവർത്തി, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ് എന്നിവരും ടീമിലുണ്ട്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സെപ്റ്റംബർ 13ന് ആരംഭിക്കും. സെപ്റ്റംബർ 15, 17 തീയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ. മൂന്ന് മത്സരങ്ങൾക്കും ഡൽഹിയാണ് വേദി.

ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുണ്‍ ചക്രവർത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ.

Related Posts