മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

191 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഓവർ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 76 റൺസുമായി ജേക്കബ് ബെതൽ ടീമിൻ്റെ വിജയശിൽപിയായപ്പോൾ, നായകൻ ഹാരി ബ്രൂക്കും ടോം ബാന്റണും 39 റൺസ് വീതം നേടി മികച്ച പിന്തുണ നൽകി. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹർഷിത് റാണ, അക്സർ പട്ടേൽ, വരുണ്‍ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. ഇഷാൻ കിഷൻ 49, അഭിഷേക് ശർമ്മ 43, നായകൻ ശ്രേയസ് അയ്യർ 37 റൺസ് എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ തിലക് വർമ 11 പന്തിൽ 24 റൺസ് നേടി വേഗം കൂട്ടി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ 15കാരൻ വൈഭവ് സൂര്യവംശിക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. 10 പന്തിൽ 14 റൺസെടുത്താണ് താരം പുറത്തായത്.

ഇംഗ്ലണ്ടിനായി സാം കറൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഫ്ര ആർച്ചർ, വിൽ ജാക്സ്, ലിയാം ഡോസൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. പരമ്പരയിലെ മൂന്നാം ട്വന്റി-20 മത്സരം ചൊവ്വാഴ്ച നടക്കും.

Related Posts