ബിർമിംഗ്ഹാമിലെ എജ്ബാസ്റ്റൺ മൈതാനത്ത് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ടെസ്റ്റ് ജയം. അതും 336 റൺസിന്. ഇന്ത്യ ഉയർത്തിയ 608 റൺസ് എന്ന അപ്രാപ്യമായ ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്‌സിൽ ക്രീസിലെത്തിയ ഇംഗ്ലണ്ട് 68.1 ഓവറിൽ 271നു പുറത്ത്. 8 ടെസ്റ്റ് ഇതിനു മുമ്പ് ഈ മൈതാനത്തു കളിച്ചെങ്കിലും ഒരു ജയം ഇന്ത്യക്ക് അവകാശപ്പെടാൻ ഇല്ലായിരുന്നു. സ്കോർ: ഇന്ത്യ 587, 427/6 ഡിക്ലയേർഡ്. ഇംഗ്ലണ്ട് 407, 271,

രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിന്‍റെ അന്തകനായത് 21.1 ഓവറിൽ 99 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ്. അതും സൂപ്പർ പേസർ ജസ്പ്രീത് ബുംറയുടെ അ ഭാവത്തിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ ഇരട്ടസെഞ്ചുറിയും (269) രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ചുറിയും (161) നേടിയ ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലാണ് പ്ലെയർ ഓഫ് ദ മാച്ച്. 1692 റൺ സാണ് മത്സരത്തിൽ ആകെ പിറന്നത്.

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് ചരിത്രത്തിലെ റിക്കാർഡ്. ജയത്തോടെ 5 മത്സര പരമ്പരയിൽ ഇന്ത്യ 1-1ന് ഇംഗ്ലണ്ടിന്‍റെ ഒപ്പമെത്തി. മൂന്നാം ടെസ്റ്റ് 10 ന് ലോഡ്‌സിൽ നടക്കും.

Related Posts