ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ നിരയിൽ സഞ്ജു സാംസൺ കളിച്ചേക്കില്ലെന്ന് സൂചന. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ സഞ്ജുവിനെ കഴിഞ്ഞ ദിവസം സ്കാനിംഗിന് വിധേയനാക്കിയിരുന്നു. സ്കാനിംഗ് റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ സഞ്ജുവിന് ലക്നോവിനെിരെ കളിക്കാനാ കുമോ എന്ന കാര്യം വ്യക്തമാവു.

സഞ്ജു സ്കാനിംഗിന് വിധേയനായെന്നും സ്കാനിംഗ് റിപ്പോർട്ടുകൾക്ക് കാത്തിരിക്കുകയാണെന്നും കോച്ച് രാഹുൽ ദ്രാവിഡും ഇന്നലെ വ്യക്തമാക്കിയിരുന്നു. സഞ്ജു കളിച്ചില്ലെങ്കിൽ റിയാൻ പരാഗ് ആയിരിക്കും രാജസ്ഥാനെ നയിക്കുക. 7 കളികളിൽ നിന്ന് 2 ജയം മാത്രമുള്ള രാജസ്ഥാൻ പോയിൻ് പട്ടികയിൽ എട്ടാം സ്ഥാനത്താണിപ്പോൾ. ഇന്നത്തെ മത്സരത്തിൽ ലക്നോവിനെ തോൽപ്പിച്ചില്ലെങ്കിൽ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമെ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിർത്താനാവു.

Related Posts