അണ്ടർ 19 ഏഷ്യ കപ്പ് ഏകദിന ഫൈനലിൽ ഇന്ത്യ ഇന്ന് പാകിസ്‌താനെതിരെ കലാശക്കളിക്കിറങ്ങും. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ആയുഷ്‌മഹാത്രെയും സംഘവും ഫൈനലിലെത്തിയത്.

വെടിക്കെട്ട് ഓപ്പണർ വൈഭവ് സുര്യവംശിയിൽ കാര്യമായ പ്രതീക്ഷയർപ്പിക്കുന്നുണ്ട് ഇന്ത്യ. മലയാളി ബാറ്റ്സ്മാൻ ആരോൺ ജോർജും ഫോമിലാണ്. സ്‌പിൻ ബൗളിങ് ഓൾ റൗണ്ടറായ കനിഷ്ക് ചൗഹാൻ പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് പുലർത്തുന്നുണ്ട്.

Related Posts