ട്വൻ്റി-20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക പാരിതോഷികമായി 131 കോടി രൂപ സമ്മാനത്തുക. അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടമുയർത്തിയ ടീമിൻ്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു.
കൂടാതെ, ഐസിസി നൽകുന്ന കിരീട ജേതാക്കൾക്കുള 21.5 കോടി രൂപയും ഇന്ത്യയ്ക്ക് ലഭിക്കും. കഴിഞ്ഞ തവണത്തെ പോലെ സ്ക്വാഡിലുണ്ടായിരുന്ന 15 താരങ്ങൾക്കും തുല്യമായ തുക ലഭിക്കാനാണ് സാധ്യത.