തൃശ്ശൂർ സ്വദേശിയായ ടി.കെ.സണ്ണി കർമലാരത്ത് സ്വവസതിയിൽവച്ച് നിര്യാതനായി. ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം. ചിത്രകാരനും നടനും ഗായകനുമായിരുന്നു.
കേരള സമാജം ശ്രീനാരായണ സമിതി, കലാജ്യോതി മുതലായ സംഘടനകളിൽ സജീവമായിരുന്നു. 1995 ൽ കേരള സമാജം ബാംഗ്ലൂർ ദൂരദർശൻ അവതരിപ്പിച്ച “ഓണം 1995” എന്ന പ്രത്യേക പരിപാടിയിൽ മഹാബലിയുടെ വേഷം അവതരിപ്പിച്ചിരുന്നു.

ശ്രീനാരായണ സമിതിയുടെ “സന്ദേശം” മാസികയിൽ ആർടിസ്റ്റായി (ഇല്ലാസ്‌ട്രേഷൻ) പത്തു കൊല്ലത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാജ്യോതിയുടെ നാടകങ്ങളിൽ നടനും ഗായകനുമായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് വിദേശത്ത് നിന്നും തിരിച്ചെത്തി ചിത്രരചനയിൽ മുഴുകുകയായിരുന്നു. നിരവധി എക്‌സിബിഷനും നടത്തിയിരുന്നു.

ഭാര്യ : ആനി സണ്ണി, മകൾ : ഓറിൻ, മരുമകൻ : ദിലീപ്

സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക്.

Related Posts