ഐപിഎല്ലിൽ ടീമായ രാജസ്ഥാൻ റോയൽസിനെ മിത്തൽ കുടുംബവും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാലയും ചേർന്ന് സ്വന്തമാക്കി. ഏകദേശം 13,000 കോടിയിലധികം രൂപയ്ക്കാണ് (1.65 ബില്യൺ ഡോളർ) ടീമിനെ ഏറ്റെടുത്തത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നാണ് ഇത്.
ഇതിൽ 75 ശതമാനം ഓഹരികളും മിത്തൽ കുടുംബത്തിന്റെ കൈവശമായിരിക്കും. ഏകദേശം 18 ശതമാനം ഓഹരികളാണ് അദാർ പൂനവാല സ്വന്തമാക്കുന്നത്. ബാക്കി വരുന്ന ഏഴ് ശതമാനം ഓഹരി മനോജ് ബദാലെ ഉൾപ്പെടെയുള്ള നിലവിലെ നിക്ഷേപകർക്കാണ്.