2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ ഭാരോദ്വഹന താരം മീരാഭായ് ചാനു സ്വന്തമാക്കി. വനിതകളുടെ വിഭാഗത്തിൽ സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും മികവ് പുലർത്തിയ മീരാഭായ് ആകെ 190 കിലോഗ്രാം ഭാരം ഉയർത്തി പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചാണ് സ്വർണം ഉറപ്പിച്ചത്.

ഈ നേട്ടത്തോടെ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് മീരാഭായ് ചാനു സ്വർണ മെഡൽ സ്വന്തമാക്കുന്നത്. 2018-ലും 2022-ലും സ്വർണം നേടിയ താരം, 2026-ലും അതേ മികവ് ആവർത്തിച്ച് ഇന്ത്യൻ കായികരംഗത്തിന് അഭിമാന നേട്ടം സമ്മാനിച്ചു.

Related Posts