ടി20 ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തിച്ച സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നീക്കി ബിസിസിഐ. പുതിയ ക്യാപ്റ്റനെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കും. സൂര്യകുമാർ യാദവിൻ്റെ നായകത്വത്തിൽ ഇന്ത്യ ടി20 ലോകകപ്പ് ജേതാക്കളായി മൂന്ന് മാസം മാത്രം കഴിയുമ്പോഴാണ് താരത്തിന് ക്യാപ്റ്റൻസി നഷ്ടമാകുന്നത്. താരത്തെ ടീമിൽ നിന്നും പുറത്താക്കാനും സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.

35-കാരനായ സൂര്യകുമാറിനെ ഒരു താൽക്കാലിക നായകനായിട്ടാണ് ബിസിസിഐ കണ്ടിരുന്നതെന്നാണ് സൂചനകൾ. ഒളിമ്പിക്സും 2028-ലെ ടി20 ലോകകപ്പും ലക്ഷ്യമിട്ട് ടീമിനെ വാർത്തെടുക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. ഐപിഎല്ലിലെ മോശം ഫോമും പരുക്കും സൂര്യകുമാറിന് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ ഏഷ്യൻ ഗെയിംസിനുള്ള സാധ്യതാ പട്ടികയിൽ നിന്ന് സൂര്യകുമാറിനെ ഒഴിവാക്കിയതും അദ്ദേഹം ബിസിസിഐയുടെ ദീർഘകാല പദ്ധതികളിൽ ഇല്ല എന്നതിൻ്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

Related Posts