ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ ആദ്യദിനം ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ സ്റ്റീവ് സ്മിത്ത്. ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ബോർഡർ-ഗാവസ്ക‌ർ ട്രോഫി പരമ്പരയ്ക്കെക്കൊടുവിൽ 9,999 റൺസിൽ ചരിത്ര നേട്ടത്തിന് ഒരു റൺസകലെ താരം വീണ സ്മിത്ത് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 10,000 റൺസ് ക്ലബ്ബിൽ ഇടം പിടിച്ചു. ടെസ്റ്റ് പരമ്പരയിലെ നേരിട്ട ആദ്യ പന്തിൽ തന്നെ താരം റൺസ് കണ്ടെത്തിയതോടെ നാഴിക കല്ല് പിന്നിട്ടു.

സ്റ്റീവ് സ്മിത്തിൻ്റെ അന്താരാഷ്ട്ര കരിയറിലേക്കു വന്നാൽ 2010ൽ പാകിസ്‌താനെതിരേ ലോർഡ്‌സിലായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. 115 ടെസ്റ്റുകളിലാണ് അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ളത്. ഇവയിൽ 205 ഇന്നിങ്സുകളിൽ നിന്നും 55.95 എന്ന തകർപ്പൻ ശരാശരിയിൽ 10,000 റൺസാണ് സമ്പാദ്യം. നാലു ഡബിൾ സെഞ്ച്വറികളും 34 സെഞ്ച്വറികളും 41 ഫിഫ്റ്റികളുമുൾപ്പെടുന്ന ഗംഭീര കരിയറാണ് അദ്ദേഹത്തിൻറേത്. റെഡ് ബോൾ ക്രിക്കറ്റിൽ സ്‌മിത്തിൻ്റെ ഉയർന്ന സ്കോർ 239 റൺസുമാണ്.

ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കർ, വെസ്റ്റ് ഇൻഡീസിൻ്റെ ബ്രയാൻ ലാറ, ശ്രീലങ്കയുടെ കുമാർ സങ്കക്കാര എന്നിവരുടെ പേരിലാണ് ഓൾടൈം റെക്കോർഡ്. 195 വീതം ഇന്നിങ്സുകളിൽ നിന്നാണ് മൂന്നു ഇതിഹാസ താരങ്ങളും 10,000 റൺസ് തികച്ചിട്ടുള്ളത്. ഇവർക്കു ശേഷം രണ്ടാമൻ പോണ്ടിങാണ്. 196 ഇന്നിങ്സുകളാണ് അദ്ദേഹത്തിനു വേണ്ടി വന്നത്. പോണ്ടിങിനു താഴെയാണ് ഇപ്പോൾ സ്മിത്ത് ഇടം പിടിച്ചത്. ദ്രാവിഡ് നാലാമതാണ്.

Related Posts