മീഡിയ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഗ്രാമീണ മാധ്യമപ്രവർത്തകർക്ക് സൗജന്യ ബസ് പാസ് സൗകര്യം ഏർപ്പെടുത്തിയതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പദ്ധതി ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ട് സർക്കാർ ബജറ്റ് പ്രഖ്യാപനം നിറവേറ്റിയതായി അദ്ദേഹം പറഞ്ഞു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഇലക്‌ട്രോണിക് അല്ലെങ്കിൽ പ്രിൻ്റ് മീഡിയയിൽ സ്ഥിരമായി ജോലി ചെയ്യുന്നവരും കുറഞ്ഞത് നാല് വർഷത്തെ പരിചയവുമുള്ള മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട് – തൻ്റെ ഔദ്യോഗിക എക്‌സ് പേജിൽകൂടിയാണ് സിദ്ധരാമയ്യ പറഞ്ഞത്.

Related Posts