ആഴ്ചയില്‍ രണ്ടുകുപ്പിവീതം മദ്യം പുരുഷന്മാര്ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക നിയമസഭയില്‍ ജെഡിഎസ് എംഎല്‍എ എം.ടി. കൃഷ്ണപ്പ. സംസ്ഥാനത്ത് വനിതകള്‍ക്ക് മാസം 2000 രൂപയും സൗജന്യ ബസ് യാത്രയുംസൗജന്യ വൈദ്യുതപദ്ധതിയും നടപ്പാക്കുന്നത് മദ്യപിക്കുന്നവരുടെ പണംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ‘എന്തെങ്കിലും ആണുങ്ങള്‍ക്ക് കൊടുക്കൂ. എന്താണതില്‍ തെറ്റ്’ – എന്ന് അദ്ദേഹം ചോദിച്ചു. മദ്യം സൊസൈറ്റികള്‍ വഴി വിതരണം ചെയ്യാമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
എക്സൈസ് നികുതി 36,500 കോടിയില്‍ നിന്ന് 40,000 കോടി രൂപയായി വര്‍ധിപ്പിക്കാനുള്ള ബജറ്റിലെ നിര്‍ദേശത്തെക്കുറിച്ച് നടന്ന ചര്‍ച്ചയ്ക്കിടെയാണ് എംഎല്‍എ പരിഹാസരൂപത്തില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. മന്ത്രി കെ.ജെ. ജോര്‍ജ് കൃഷ്ണപ്പയുടെ ആവശ്യത്തെ പുച്ഛിച്ചുതള്ളി. തിരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാരുണ്ടാക്കി സൗജന്യമായി മദ്യം വിതരണം ചെയ്യാന്‍ കൃഷ്ണപ്പയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആളുകളുടെ മദ്യപാനം കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും മറുപടി നല്കി.