മലയാളം മിഷൻ കർണാടക ചാപ്റ്റർ ശ്രീറാം സമീക്ഷ പഠന കേന്ദ്രത്തിൽ അഞ്ചാമത് കണിക്കൊന്ന പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണം നോർക്ക ഡെവലപ്മെന്റ് ഓഫീസർ ജയപ്രകാശ് നിർവഹിച്ചു. മലയാളം മിഷൻ കഴിഞ്ഞ നവംബർ മാസത്തിൽ നടത്തിയ കണിക്കൊന്ന സൂര്യകാന്തി ആമ്പൽ പരീക്ഷകളിലെ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് ആണ് വിതരണം ചെയ്തത്.

സമീക്ഷ സംസ്കൃതി പി ടി എ പ്രസിഡണ്ട് രതീഷ് രാഘവൻ, സെക്രട്ടറി ക്ലിന്റ് ജേക്കബ്, ട്രഷറർ കാർത്തിക്, സംഘാടകരായ സ്വേതാ ലിജേഷ്, ഷോയിബ് ചന്ദ്രൻ, അധ്യാപകരായ ജ്യോത്സന പി എസ്, കീർത്തി ഹരീഷ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ മാസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, സെക്രട്ടറി പ്രവീൺ വിജയൻ എന്നിവർ സന്നിഹിതരായിരുന്നു.

സുഗതാഞ്ജലി കാവ്യാലാപനം മത്സരത്തിൽ നോർത്ത് മേഖലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നീലാഞ്ജന നിഖിലിനെയും പ്രശസ്ത എഴുത്തുകാരി ആഷ് അഷിതയെയും ചടങ്ങിൽ ആദരിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും പുസ്തകങ്ങളും ചടങ്ങിൽ വിതരണം ചെയ്‌തു. നോർക്ക ഡെവലപ്മെന്റ് ഓഫീസർ നോർക്കയുടെ ഭാവി പരിപാടികളെ പറ്റി വിശദീകരിച്ചു.

Related Posts