എക്സ് സർവീസ് മെൻ അസോസിയേഷൻ (ESMA) ജാലഹള്ളി, ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ജാലഹള്ളി വെസ്റ്റിലുള്ള എയർഫോഴ്സ് സിവിലിയൻ എംപ്ലോയീസ് ക്ലബ്ബിൽവച്ച് ആഘോഷിച്ചു. എക്സ് സർവീസ് മെൻ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യയോടു കൂടി ഓണാഘോഷത്തിന് പരിസമാപ്തിയായി.

പ്രസിഡണ്ട് വിജയൻ വീരൻ, ജോയിൻ്റ് സെക്രട്ടറി രജിത്ത്, ട്രഷറർ സാജുപോൾ, രക്ഷാധികാരികളായ മാനവരത്ന പി.ജി.കെ.നായർ, രാജഗോപാൽ.എം, സീനിയർ മെമ്പർമാരായ ശിവരാമൻ, പുഷ്പരാജൻ, അജിത് കുമാർ, പോൾപീറ്റർ, ഉദയകുമാർ, രമേശ് മേനോൻ, വനിതാ വിഭാഗം ചെയർപേഴ്സൺ ബിനിപോൾ, പ്രസന്ന വിജയൻ, ശോഭന പുഷ്പരാജ് തുടങ്ങി നിരവധിപേർ ഓണാഘോഷത്തിൽ പങ്കെടുത്തു.

