മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്. ഒക്ടോബർ 27-ന് ഹാജരാവാൻ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. കാക്കനാട് ഇൻഫോപാർക്ക് പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൻ്റെ തുടർനടപടിയായാണ് സമൻസ്. കോടതിയിൽ ഹാജരായി ഉണ്ണി മുകുന്ദൻ ജാമ്യം എടുക്കാം. സ്വഭാവിക നടപടിക്രമം മാത്രമാണിത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഉണ്ണി മുകുന്ദന് എതിരെ ചുമത്തിയിരിക്കുന്നത്.

മർദിച്ചെന്ന് കാണിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ നൽകിയ പരാതിയിലാണ് ഉണ്ണി മുകുന്ദനെതിരേ കേസെടുത്തത്. കരണത്തടിച്ചെന്നും ഉണ്ണി മുകുന്ദൻ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പ്രഥമവിവരറിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

Related Posts