കെ എൻ എസ് എസിലെ പന്ത്രണ്ട് കരയോഗങ്ങൾ പൊങ്കാല മഹോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. ബൊമ്മനഹള്ളി, മൈസൂർ, ഹൊരമാവു, തിപ്പസാന്ദ്ര, സി വി രാമൻ നഗർ, ഹൽസൂരു, ബനശങ്കരി, കൊത്തന്നൂർ, ദൂരവാണിനഗർ, കെ ജി എഫ്, ജാലഹള്ളി, മഹാദേവപുര, മത്തിക്കരെ കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം നടത്തി.
എല്ലാ കരയോഗങ്ങളും ഗണപതി ഹോമത്തിൽ പൂജകൾ തുടങ്ങി. തിരുവനന്തപുരത്തെ ആറ്റുകാൽ പൊങ്കാല സമയമായ രാവിലെ 9.50ന് പണ്ടാര അടുപ്പിൽ തീ പകർന്നു. പൊങ്കാല തെളിക്കലും, കൂട്ടു പൊങ്കാല പ്രസാദ വിതരണവും, അന്നദാനവും ഗ്രഹണം കണക്കിൽ എടുത്തുകൊണ്ട് ഉച്ചക്ക് 2 മണിക്ക് മുൻപ് തന്നെ നടത്തി എല്ലാവരും പിരിഞ്ഞു.









Jalahalli Karayogam

Horamavu Karayogam