എൻ എസ് എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിൻ്റെ നേതൃത്വത്തിൽ ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രസന്നിധിയിൽ വച്ചു ആറ്റുകാൽ പൊങ്കാല മഹോത്സവം നടന്നു. പുലർച്ചെ 4 മണി മുതൽ പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ 10.20 ന് പൂലൂർ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നുകൊണ്ട് പൊങ്കാല അടുപ്പുകളിലേക്ക് പകർന്ന് നൽകികൊണ്ട് പൊങ്കാലക്ക് തുടക്കമായി. ഉച്ചയ്ക്ക് 12.15 ന് തീർത്ഥം തളിച്ചു പൊങ്കാല ദേവിക്ക് സമർപ്പിച്ചു.
എൻ എസ് എസ് കർണാടക വൈസ് ചെയർമാന്മാരായ എം എസ് ശിവപ്രസാദ്, ബിനോയ് എസ് നായർ, ജനറൽ സെക്രട്ടറി പി ഏം ശശീന്ദ്രൻ, ട്രഷറർ പി കെ മുരളീധരൻ, വെൽഫയർ സെക്രട്ടറി ബിജു പി നായർ, മന്നം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ആർ വിജയൻ നായർ എന്നിവർ പൊങ്കാലയ്ക്ക് ആശംസകൾ അർപ്പിച്ചു. 800ൽ അധികം വനിതകൾ പൊങ്കാലയിൽ പങ്കെടുത്തു. ശേഷം അന്നദാനവും നടന്നു.
പരിപാടിക്ക് കരയോഗം പ്രസിഡണ്ട് പി ആർ ഉണ്ണികൃഷ്‍ണൻ, കരയോഗം സെക്രട്ടറി സുരേഷ് ജി നായർ, ട്രഷറർ എൻ എസ് വിക്രമൻ പിള്ള, കൺവീനർ ബിജിപാൽ നമ്പ്യാർ, ധനേഷ് കുമാർ, മുരളിമോഹൻ നമ്പ്യാർ, ശ്രീധരൻ നായർ, ആർ .ആനന്ദൻ, കെ .കൃഷ്ണൻകുട്ടി, പദ്‌മകുമാർ, രാജീവൻ കെ പി, സന്തോഷ് കുമാർ, ജയപാലൻ, വി രാമചന്ദ്രൻ നേതൃത്വം നൽകി. നൻമ അസോസിയേഷൻ്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണവും ഉണ്ടായിരുന്നു.