വയനാട് ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ഭവനപദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിനോട് അനുബന്ധിച്ചു ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷൻ ഇറക്കിയ ചന്ദ്രിക സപ്ലിമെന്റിൻ്റെ ബാംഗ്ലൂർ തല ഉദ്‌ഘാടനം ശാന്തിനഗർ എം എൽ എ യും ബി ഡി എ ചെയർമാനുമായ എൻ എ ഹാരിസ് ക്രെസന്റ് സ്‌കൂൾ ചെയർമാൻ അഡ്വക്കേറ്റ് ഉസ്മാന് നല്കി ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.

ചടങ്ങിൽ എം എം എ ജനറൽ സെക്രട്ടറി ടി സി സിറാജ്, വൈസ് പ്രസിഡണ്ട് മുഹമ്മദ് തൻവീർ, ട്രഷറർ കെ എച്ച് ഫാറൂഖ്, ഷംസു അനുഗ്രഹ, മഹൽ കമ്മിറ്റി പ്രസിഡണ്ട് ടി നാസർ, ചന്ദ്രിക പ്രതിനിധി ശംസുദ്ധീൻ കൂടാളി, ഈസ നീലസന്ദ്ര, എം എം എ സെക്രട്ടറിമാരായ ലത്തീഫ് ഹാജി ആർ സി പുരം, കെ സി അബ്ദുൽഖാദർ, സുബൈർ കായക്കൊടി, പി മുഹമ്മദ് മൗലവി എന്നിവർ പങ്കെടുത്തു.

Related Posts