ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയ പൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ 10.30ന് മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവ കൃതികളുടെ പാരായണം ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരി വിപിന്‍ ശാന്തിയും, ആധിഷ് ശാന്തിയും കാർമ്മികത്വം വഹിച്ചു.

ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ രാജമോഹൻ, ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ, ട്രഷറർ എ ബി അനൂപ്‌, ജോയിന്റ് ട്രഷറർ ദീപ അനില്‍, ലേഡീസ് വിങ് ചെയർപേഴ്സൺ വത്സല മോഹൻ, ലേഡീസ് വിങ് വൈസ് ചെയർപേഴ്സൺ ശ്രീജ സുഗതന്‍, വൈസ് പ്രസിഡണ്ടുമാരായ കെ പീതാംബരന്‍, ലോലമ്മ സത്യവാൻ, അനില്‍ കുമാര്‍ റ്റി കെ, ജോയിന്റ് സെക്രട്ടറി അജികുമാര്‍ എം യു, മെമ്പർ ഇൻ ചാർജ്ജുമാരായ ജ്യോതിശ്രീ, ഗിരിജ, യശോദാ വിജയന്‍, സുഗതന്‍, പുഷ്പനാഥന്‍ എന്നിവർ നേതൃത്വം നൽകി. ഭക്തിനിർഭരമായ ചടങ്ങിൽ മറ്റു സമിതി ഭാരവാഹികൾ, മെമ്പർമാർ എന്നിവർ പങ്കെടുത്തു. ചന്ദ്രിക ദാമോദരനും കുടുംബവും ചേർന്നാണ് ചതയപൂജയും, അന്നദാനവും വഴിപാടായി നടത്തിയത്. ഉച്ചയ്ക്ക് 1 മണിക്ക് കർപ്പൂര ആരതിയെ തുടർന്നുള്ള അന്നദാനത്തോടെ ചടങ്ങുകള്‍ സമംഗളം പര്യവസാനിച്ചതായി സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.

Related Posts