2027 ലെ സിവിൽ സർവ്വീസസ് പരീക്ഷക്കു തയ്യാറെടുക്കുന്നവർക്കുള്ള സമഗ്രപരിശീലനം കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ ഫെബ്രുവരി 22ന് ആരംഭിക്കും. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കായി പതിനെട്ടു മാസത്തെ പരിശീലനമാണ് നൽകുന്നത്.
ഇന്ദിരാ നഗറിലുള്ള കൈരളീനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിലാണ് പരിശീലനം. കസ്റ്റംസ് ആൻ്റ് ഇൻഡയറക്ട് ടാക്സസ് കമ്മീഷണർ പി. ഗോപകുമാർ മുഖ്യ ഉപദേഷ്ടാവായ, സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും പരിശീലന രംഗത്തെ പ്രഗത്ഭരും അടങ്ങുന്ന സമിതിയാണ് പരിശീലനം നൽകുന്നത്.
2011-ൽ ആരംഭിച്ച അക്കാദമിയിൽ നിന്ന് ഇതുവരെ 161 പേർ ഐ.എ.എസ്, ഐ.പി.എസ്, ഐ. ആർ.എസ് തുടങ്ങി വിവിധ സിവിൽ സർവീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പരിശീലനത്തിൽ പങ്കടുക്കാൻ താത്പര്യമുള്ളവർ വിശദ വിവരങ്ങൾക്കായി 8431414491 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.