ഇന്ന് നടക്കുന്ന ട്വൻ്റി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ യു.എസ്.എയെ നേരിടും. ഇന്നത്തെ മത്സരത്തിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് സൂചന. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലന സെഷനിൽ ബുംറ പങ്കെടുത്തിരുന്നില്ല. താരത്തിന് നേരിയ പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടർന്നാണ് പരിശീലനത്തിൽനിന്ന് വിട്ടുനിന്നത്.

ബുംറയ്ക്ക് കളിക്കാൻ സാധിച്ചില്ലെങ്കിൽ മുഹമ്മദ് സിറാജ് പകരക്കാരനായി പ്ലേയിങ് ഇലവനിൽ എത്തിയേക്കും. ഇന്നലെ വൈകുന്നേരമാണ് സിറാജ് ടീമിനൊപ്പം ചേർന്നത്. സിറാജ് ഫസ്റ്റ് ചേഞ്ച് ബൗളറായി എത്തുമെന്നാണ് വിവരം. പരിക്കേറ്റ ഹർഷിത് റാണക്ക് പകരക്കാരനായാണ് സിറാജ് സ്ക്വാഡിലെത്തിയത്.

Related Posts