ബാലരാമപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽ സ്വദേശി ശോഭനയുടെ (62) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. അയൽവാസികളാണ് ശോഭനയുടെ മൃതദേഹം വീടിന്റെ പുരയിടത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു.
ശോഭനയുടെ ഭർത്താവായ സുധാകരൻ കൂലിപ്പണിക്കാരനാണ്. 2 മക്കളുണ്ട്. ഇവരാരും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ജീവനൊടുക്കാൻ തക്കവണ്ണം പ്രശ്നങ്ങളൊന്നും ശോഭനയ്ക്കില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.