പത്തനംതിട്ട എം പി ആന്‍റോ ആന്‍റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി കേരള കോൺഗ്രസ് (എം) നേതാവും നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് സ്ഥാപന ഉടമയുമായ എൻ എം രാജു. 2 മാസത്തിനകം തിരിച്ചു തരാമെന്ന ഉറപ്പിൽ ആന്‍റോ ആന്‍റണി തന്‍റെ പക്കൽനിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നും എന്നാൽ 7 വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയത്. രണ്ടു പ്രാവിശ്യമായി 10 ലക്ഷം രൂപ വീതം 20 ലക്ഷം മാത്രമേ അദ്ദേഹം തിരികെ തന്നിട്ടുള്ളു. ബാക്കി പണം ആന്‍റോ ഇന്നുവരെ തിരികെ തന്നിട്ടില്ലെന്നും ഈട് ഇല്ലാതെയാണ് താൻ പണം നൽകിയതെന്നും എന്‍.എം രാജു പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു രാജു ആരോപണം ഉന്നയിച്ചത്.

Related Posts