കേരളത്തിൽ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധിയും നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും ഇന്ന് അവസാനിച്ചതോടെ പോരാട്ടചിത്രം തെളിഞ്ഞു. ആകെ 890 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സര രംഗത്ത് അന്തിമമായുള്ളത്. കൊടുവള്ളി മണ്ഡലത്തിൽ 13 പേരാണ് മത്സരിക്കുന്നത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളിൽ 11 സ്ഥാനാര്‍ത്ഥികള്‍ വീതമാണുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
സംസ്ഥാനത്ത് മത്സര ചിത്രം തെളിയുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേരും പാര്‍ട്ടിയും മാത്രമല്ല, ചിഹ്നവും ശ്രദ്ധേയമാണ്. പലര്‍ക്കും പ്രതീക്ഷിച്ച ചിഹ്ന ലഭിക്കാത്തത് തിരിച്ചടിയായി. വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ കെ രമയ്ക്ക് ടെലിവിഷനും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് തെങ്ങിൻ തോപ്പും ചിഹ്നമായി അനുവദിച്ചു. പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്രൻ എൻഎംആർ റസാഖിന് കുടം ചിഹ്നമാണ് കിട്ടിയത്. കോഴിക്കോട് സൗത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന് ബക്കറ്റ് ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ഗ്ലാസ് ചിഹ്നം ആയി പോസ്റ്ററുകളടക്കം അച്ചടിച്ച് അഹമ്മദ് തേവർകോവിൽ പ്രചാരണം തുടങ്ങിയിരുന്നു.
ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി വി അൻവറിന് ഗ്യാസ് സിലിണ്ടറും തിരുവനന്തപുരം സെൻട്രലിലെ യുഡിഎഫ് സ്ഥാനാർഥി സിപി ജോണിന് ചിഹ്നമായി കപ്പലും എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമനയ്ക്ക് ക്യാമറയും ചിഹ്നമായി അനുവദിച്ചു. തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന് ഗ്യാസ് സിലിണ്ടറും പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോസ്റ്റും ചിഹ്നമായി അനുവദിച്ചു.