റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഇടിഞ്ഞു. 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിൻ്റെ വില 64,080 രൂപയായി കുറഞ്ഞു. ഗ്രാമിൻ്റെ വില 40 രൂപ കുറഞ്ഞ് 8010 ആയി.
ഫെബ്രുവരി 25ന് സ്വർണവില റെക്കോഡ് നിരക്കായ 64,600 രൂപയിലെത്തുകയായിരുന്നു. പിന്നീട് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സ്വർണവില ഇടിയുകയായിരുന്നു. ഡോളർ കരുത്താർജിച്ചതും യു.എസിൽ ട്രഷറി വരുമാനം ഉയർന്നതും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നതിനുള്ള കാരണമായി.

സ്പോട്ട് ഗോൾ വിലയിൽ 0.1 ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. 2,912.94 ഡോളറാണ് ഔൺസിന് അന്താരാഷ്ട്ര വിപണിയിലെ സ്വർണവില.