ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. നിലവിൽ പി.സി. ജോർജ്ജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയലാണ്.

കഴിഞ്ഞദിവസം ഈരാറ്റുപേട്ട കോടതിയിൽ എത്തി കീഴടങ്ങിയ പി.സി. ജോർജ്ജിനെ റിമാൻഡ് ചെയ്തെങ്കിലും ഇ.സി.ജി വേരിയേഷനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഈരാറ്റുപേട്ട യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

അതിനിടയിൽ കഴിഞ്ഞദിവസമാണ് പി സി ജോർജ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പി സി ജോർജിനെ റിമാൻഡ് ചെയ്തെങ്കിലും ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. കാർഡിയോളജി ഐസിയുവിൽ പി സി ജോർജിനെ തിങ്കളാഴ്ച രാത്രിയോടെയാണ് പ്രവേശിപ്പിച്ചത്.

Related Posts