India
0 min read
92

അസമിൽ ഭൂചലനം

February 27, 2025
0
അസമിൽ ഭൂചലനം

അസമിലെ മോറിഗോണിൽ ഭൂചലനം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർസ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

മോറിഗോണില്‍ 16 കിലോമീറ്റർ ആഴത്തിൽ രാത്രി 2:25 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് ഭൂകമ്പ നിരീക്ഷണ ഏജൻസി വ്യക്തമാക്കുന്നു. പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകളില്ല. അസം രാജ്യത്തെ തന്നെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണ്.

Related Posts