മുൻ എംഎൽഎയും സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി. രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഏതാനും ദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. 1991ലും 1996ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.

എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്നു രാജു. അവസാന കാലത്ത് പാർട്ടിയുമായി ഇടഞ്ഞെങ്കിലും പി രാജു പൊതു പ്രവർത്തനത്തിൽ സജീവമായിരുന്നു.

Related Posts