മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയും മുതിർന്ന സിപിഎം നേതാവുമയ ഇ.എൻ മോഹൻദാസ് (74) അന്തരിച്ചു. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജരായും ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം, തൻ്റെ മൃതദേഹം പഠനാവശ്യങ്ങൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിന് വിട്ടു നൽകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിന് കൈമാറും.