പണത്തിനു വേണ്ടി പാക്‌ചാര സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി നൽകിയ കൊച്ചിയിലെ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആഗ്രാ സ്വദേശിയായ ആദർശ് കുമാറാണ് അറസ്റ്റിലായത്. ഇയാൾ കൊച്ചിയിലെ തെക്കൻമേഖലാ നാവിക ആസ്ഥാനത്താണ് ജോലി ചെയ്‌തിരുന്നത്. ഇയാളുടെ ഫോൺ ഉൾപ്പടെയുള്ളവയിൽ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കും.

ഇവിടുത്തെ യുദ്ധക്കപ്പലുകൾ, തന്ത്രപ്രാധനമായ സ്ഥലങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളടക്കമുള്ള സുപ്രധാന വിവരങ്ങൾ ഐഎസ്ഐയ്ക്ക് കൈമാറിയെന്ന് കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. ജോലി ചെയ്‌തിരുന്ന മറ്റു സ്ഥലങ്ങളിൽ നിന്നും ഇയാൾ സമാനരീതിയിൽ ചാരപ്രവർത്തികൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കും

Related Posts