സാഹിത്യ-സാംസ്കാരിക രംഗത്തെ മഹാഗുരു എം.കെ.സാനു ഇനി ഓർമ്മ. രവിപുരം ശ്മശാനത്തിൽ വൈകിട്ട് നാലു മണിക്കായിരുന്നു അദ്ദേഹത്തിൻ്റെ സംസ്കാരം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങി വിവിധ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
വീട്ടിലും തുടർന്ന് എറണാകുളം ടൗൺഹാളിലുമായി രാവിലെ നടന്ന പൊതുദർശനത്തിൽ നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. മന്ത്രിമാരായ പി.പ്രസാദ്, ആർ.ബിന്ദു, പി.രാജീവ്, സിപിഎം ജനറൽ സെക്രട്ടറി എംഎ.ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കൊച്ചി മേയർ അനിൽ കുമാർ. ഗോകുലം ഗോപാലൻ തുടങ്ങിയവർ അടക്കമുള്ള പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.