രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ദില്ലി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലാണ് എംപി. വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെൻ്ററി സമിതി യോഗത്തിന് എത്തിയതായിരുന്നു. ഇന്നലെ രാത്രിയാണ് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരണമെന്നും ആശുപത്രി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Related Posts