പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി യു.ഡി.എഫിൻ്റെ ഷാനിമോൾ ഉസ്‌മാനെ തെരഞ്ഞെടുത്തു. സ്‌പീക്കർ ഉൾപെടെ നാല് പേർ വോട്ട് ചെയ്തില്ല. 99 വോട്ടുകളാണ് ഷാനിമോൾക്ക് ലഭിച്ചത്. എതിരാളി പട്ടാമ്പി എം.എ.എ മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ ലഭിച്ചു.
സഭയിൽ 102 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഭരണപക്ഷ സ്ഥാനാർഥിയായ ഷാനിമോൾ ഉസ്‌മാൻ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ നിന്ന് ബി.ജെ.പി വിട്ട് നിന്നു. അരൂർ എം.എൽ.എയാണ് ഷാനിമോൾ.

Related Posts