വിദ്യാഭ്യാസം പൂർത്തിയാക്കി തൊഴിലന്വേഷിക്കുന്ന യുവതീയുവാക്കൾക്ക് കൈത്താങ്ങുമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സിഎം കണക്ട് ടു വർക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, വിവിധ വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

18നും 30നും ഇടയിൽ പ്രായമുള്ള പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായ വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. 5 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്കാണ് അർഹത. പഠനത്തിന് ശേഷം മത്സരപ്പരീക്ഷകൾക്കോ നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന യുവതീയുവാക്കൾക്ക് അവരുടെ സ്വപ്ന കരിയറിലേക്ക് എത്തുന്നതുവരെ സാമ്പത്തിക പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാഷണൽ എംപ്ലോയ്‌മെന്‍റ് സർവീസ് വകുപ്പിന്റെ പോർട്ടലായ https://www.eemployment.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Related Posts