സമൂഹ മാധ്യമ ലൈംഗികാഅധിക്ഷേപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ കേരളം വിട്ടതായി സൂചന. ഷിംജിത മംഗളുരുവിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഷിംജിതയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം ആരംഭിച്ചതായാണ് വിവരം. ദീപക്കിന്റെ ദൃശ്യങ്ങൾ പകർത്തിയ ഷിംജിതയുടെ മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിട്ടില്ല.
ലൈംഗികാതിക്രമം നടന്നതായി ഷിംജിത ആരോപിച്ച സ്വകാര്യ ബസിലെ ജീവനക്കാരുടെ മൊഴി പോലീസ് രേഖപെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും യുവതിയുടെ ആരോപണം തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഷിംജിത ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദീപക് വസ്ത്രവ്യാപാര ശാലയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.