പ്രശസ്ത നാഗരാജ ക്ഷേത്രമായ മണ്ണാറശാലയിലെ ആയില്യം മഹോത്സവം, പരുമല പളളി തിരുനാൾ എന്നിവ പ്രമാണിച്ച് തിങ്കളാഴ്ച ആലപ്പുഴ ജില്ലയിൽ അവധി. എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

രണ്ട് ആരാധനാലയങ്ങളിലും ആഘോഷങ്ങളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ഭക്തരെത്തും മണ്ണാറശാലയിൽ വലിയമ്മ സാവിത്രി അന്തർജ്ജനത്തിൻ്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ. ഇതു പരിഗണിച്ചാണ് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Related Posts